പോളിയോ നിര്‍മ്മാര്‍ജ്ജനവും വിമർശനങ്ങളും
ന്ത്യയില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ ചില വിമര്‍ശനങ്ങള്‍ പരിശോധിക്കാം
ഇതിനകം നമ്മുടെ കുട്ടികള്‍ക്ക് എത്ര തവണയാണ് പോളിയോ വാക്സിന് നല്‍കിയിരിക്കുന്നത്, ഇത് അപകടമല്ലേ? എന്നാണൊരു ചോദ്യം.
ആഗോള പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടി 1988ലാണ് ലോകാരോഗ്യസംഘടന, റോട്ടറി ഇന്റര്‍നാഷണല്‍, യൂണിസെഫ്, അമേരിക്കയിലെ സി.ഡി.സി. എന്നിവയുടെ സഹകരണത്തോടെ ഏറ്റെടുക്കുന്നത്. രണ്ടായിരാമാണ്ടാവുമ്പോഴെക്കും പോളിയോ ലോകത്തുനിന്നാകെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. 1988ല്‍ 125 രാജ്യങ്ങളിലായി 3,50,000 (മൂന്നരലക്ഷം) കുട്ടികള്‍ പ്രതിവര്‍ഷം പോളിയോ ബാധിച്ചിരുന്ന സ്ഥാനത്ത് 2001 ഏപ്രില്‍ മാസത്തെ കണക്കുപ്രകാരം ലോകത്തൊട്ടാകെ 2,849 രോഗങ്ങളാണൂ റിപ്പോര്‍ട്ട് ചെയ്തത്. 2012ല്‍ ഇന്ത്യയും പോളിയോ മുക്തമായതായി കണ്ടെത്തിയതോടെ ലോകത്താകെ മൂന്നു രാജ്യങ്ങളിലായി ഒതുങ്ങി ഈ രോഗം. ഇതെഴുതുന്ന സമയത്ത് ഈ മൂന്നു രാജ്യങ്ങളില്‍ നൈജീരിയയില്‍ ഈ വര്‍ഷം ഇതുവരെ പോളിയോ കണ്ടെത്തിയിട്ടുമില്ല. അതായത് ലോകം പോളിയോ മുക്തമാക്കുന്നതിന്റെ പടിവാതില്‍ക്കലെത്തി നില്ക്കുന്നു എന്നര്‍ത്ഥം.
ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇതിന്റെ ഭാഗമായി നിരവധി തവണ പോളിയോ തുള്ളിമരുന്നു കുട്ടികള്‍ക്ക് നല്കി ക്കഴിഞ്ഞിട്ടുണ്ട്. വാക്സിനുകളെ മറ്റു ഔഷധങ്ങളുമായി താരതമ്യം ചെയ്ത് പലരും ഇത് അമിതമാത്ര (ഓവര്‍ ഡോസ്) ആവില്ലെ എന്നു ഉത്ക്കണ്ഠപ്പെടാറുണ്ട്. ഇതാകട്ടെ യുക്തിഹീനമെന്ന് തള്ളാനാവില്ല. എന്നാല്‍ വാക്സിനുകളെ മറ്റൌഷധങ്ങളില്നിന്നു വേര്‍തിരിക്കുന്ന ഒരു പ്രധാനഗുണം ഇതുതന്നെയാണ്. നേരത്തേ വിശദീകരിച്ചപോലെ വാക്സിനുകളില്‍ മൃതമോ ശോഷിതമോ ആയ അണുക്കളോ അവയുടെ ഘടകവസ്തുക്കളോ മാത്രമേയുള്ളു. അവക്കു രോഗമുണ്ടാക്കാതെതന്നെ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാനാകും. പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുക എന്ന പ്രക്രിയയുടെ ഭാഗമായി ശരീരത്തില്‍ സ്വാഭാവികരോഗസമാനമായ എന്നാല്‍ വളരെ ലളിതമായ പ്രതികരണങ്ങളാണൂ വാക്സിനുകളുണ്ടാക്കുക. ജൈവാണുവാക്സിനുകളാണെങ്കില് ഇതു ചെറിയ രൂപത്തിലുള്ള രോഗമായും പ്രത്യക്ഷപ്പെടാം. എന്നാല്‍ പ്രതിരോധമാര്ജ്ജിച്ചവരില് ഈ വക ഒരു പ്രതികരണവും പ്രത്യേകിച്ചും അലുമിനിയമോ തൈമെറൊസാലോ പോലുള്ള മറ്റു ചേരുവകളൊന്നുമില്ലാത്ത പോളിയോ വാക്സിന് മൂലമുണ്ടാകില്ല. പോളിയൊ തുള്ളിമരുന്നിന്റെ
അതീവ വിരളമെന്നു വിശേഷിപ്പിക്കാവുന്ന ഒരു പാര്‍ശ്വഫലമാണ് ഈ അണുക്കള്‍ ഉത്പ്പരിവര്ത്തനവിധേയമായി രോഗോദ്പ്പാദകശേഷി വീണ്ടെടുക്കുക എന്നത്. ഇങ്ങനെ വന്നാല്‍ വാക്സിന് ലഭിച്ചവരില്‍ തളര്വാതമുണ്ടാകാം. എന്നാല്‍ ഇതാകട്ടെ ലക്ഷങ്ങളില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഉണ്ടാവുന്നതാണ്. ഒരാള്‍ക്ക് ഇതുവരാനുള്ള സാദ്ധ്യത ആദ്യത്തെയോ രണ്ടാമത്തെയോ മാത്രയില്‍ മാത്രമായിരിക്കും. ആവര്‍ത്തിച്ചു നല്‍കുന്നത് ഇതിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നില്ല എന്നര്‍ത്ഥം.
ഇന്ത്യയില്‍ പോളിയോ ഇല്ലെങ്കില്‍ പള്‍സ് പോളിയോ തുടരുന്നതിന്റെ ആവശ്യകതയും ചോദ്യം ചെയ്യപ്പെടാറുണ്ട്. ലോകത്തെല്ലായിടവും പോളിയോമുക്തമാവുന്നതുവരെ മറ്റു രാജ്യങ്ങളില്‍നിന്നും ഈ രോഗം ‘ഇറക്കുമതി’ ചെയ്യപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ ഇതിനകം പോളിയോമുക്തമായ രാജ്യങ്ങളിലുബായിട്ടുമുണ്ട്. ഇനിയും പോളിയോ നിര്‍മ്മാര്‍ജനം സാധിതമായിട്ടില്ലാത്ത പാകിസ്താന്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളുടെ അയല്‍രാജ്യമെന്ന നിലക്ക് നമുക്കിത് കൂടുതല്‍ പ്രസക്തമാണ്. അതുകൊണ്ടാണ് നാം ഇപ്പോഴും ‘പള്‍സ് പോളിയോ’ തുടരുന്നത്.
പള്‍സ് പോളിയോക്കുശേഷം തളര്വാതനിരക്ക് കൂടിയതായുള്ളതാണ് മറ്റൊരാരോപണം
പോളിയോ നിര്മ്മാര്ജ്ജനപരിപാടിയുടെ അനിവാര്യ ഭാഗമാണ് ഈ രോഗത്തിന്റെ കൃത്യമായ അന്വേഷണവും രേഖപ്പെടുത്തലും.പോളിയോരോഗത്തിന്റെ തനതുലക്ഷണം എന്നു പറയാവുന്നത് തളര്‍വാതം(ുമൃമഹ്യശെെ)ആണല്ലോ. അപ്പോള്‍ കുട്ടികളിലുണ്ടാവുന്ന എല്ലാ തളര്വാതസംഭവങ്ങളും രേഖപ്പെടുത്തുകയും തുടര്‍പഠനം നടത്തി അവയില്‍ പോളിയോ വല്ലതുമുണ്ടൊ, ഉണ്ടെങ്കില്‍ എത്ര എന്നൊക്കെയുള്ള സ്ഥിതിവിവരക്കണക്ക് ശേഖരിച്ചാല്‍ മാത്രമേ വാസ്തവത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജനം പൂര്‍ത്തിയാക്കിയതായി പറയാന്‍ കഴിയൂ. അതിനായി 15 വയസ്സുവരെയുള്ള കുട്ടികളില്‍ തളര്ച്ചയുടേതെന്നു തോന്നുന്ന എല്ലാ സന്ദര്‍ഭങ്ങളും കണ്ടെത്തണം. അത് വെറും പനിമൂലമോ, മറ്റു തളര്ച്ചാരോഗങ്ങള് മൂലമോ, ബാക്റ്റീരിയരോഗങ്ങള്മൂലമൊ ഒക്കെ ആകാം. കുട്ടികളില്‍ പെട്ടെന്നുണ്ടാകുന്ന ഇങ്ങനെയുള്ള എല്ലാ തളര്‍ച്ചാ ലക്ഷണങ്ങളുമാണ് അക്യൂട് ഫ്ളാക്സിഡ് പരാലിസിസ് (അഎജ) എന്ന പേരില്‍ രേഖപ്പെടുത്തുന്നത്. തുടര്നിരീക്ഷണങ്ങള്ക്കുശേഷം മാത്രമേ അതില്‍ പരാലിസിസ് എത്രയുണ്ട്, താല്ക്കലികമായുണ്ടായ അസ്വാസ്ഥ്യങ്ങളെത്രയുണ്ട്, തുടങ്ങിയവ അറിയാന്‍ കഴിയൂ. ഇങ്ങനെയുള്ള വിലയിരുത്തലുകള്‍ക്കുശേഷം യഥാര്‍ത്ഥ തളര്‍വാത നിരക്ക് കൂടിയതായി തെളിവൊന്നുമില്ല. മാത്രമല്ല പോളിയോ വാക്സിന് നല്കിയതുകൊണ്ടങ്ങനെ കൂടാന്‍ കാരണവുമില്ല. പോളിയോ വാക്സിന് മൂലമുണ്ടാകാവുന്ന ഈദൃശസംഭവം വാക്സിന് മൂലമുള്ള പരാലിസിസ് എന്നറിയപ്പെടുന്ന അവസ്ഥയാണ്. (ഢഅജജ ്മമരശില മീരൈശമലേറ ുമൃമഹ്യശേരുീഹശ്യീാല്യലഹശശേെ) ഇതാകട്ടെ ദശലക്ഷങ്ങളിലൊരാള്ക്കെന്ന തോതില്‍ വിരളമാണെന്നും ഇതിനകം സൂചിപ്പിച്ചല്ലോ. പള്‍സ് രൂപത്തിലായാലും പതിവു രൂപത്തിലായാലും (ൃീൗശേില ശാാൗിശ്വമശേീി) ലഭിക്കുന്ന വാക്സിന് നിമിത്തം ഇതു വരാം. അതായത് വി.എ.പി.പിയുടെ നിരക്ക് നല്കുന്ന വാക്സിന്മാത്രകളുടെ എണ്ണത്തിനാനുപാതികമായല്ല എന്നുചുരുക്കം.
പോളിയോ വാക്സിനില്‍ കാന്‍സര്‍കാരിയായ വൈറസുകളടങ്ങിയിട്ടുണ്ടെന്നും എയ്ഡ്സിനു കാരണമായിരുന്നു എന്നുമുള്ള വിമര്‍ശനം
ഏഷ്യന്‍ റിസസ് കുരങ്ങുകളുടെ വൃക്കകോശങ്ങളില്‍ വളര്‍ത്തിയെടുത്ത വൈറസ്സുകളാണ് അന്‍പതുകളില്‍ നിര്‍വീര്യ സാല്‍ക്ക് വാക്സിനും ജൈവശോഷിത സാബിന് വാക്സിനും നിര്‍മ്മിക്കാനായി ഉപയോഗിച്ചിരുന്നത്. തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ ഈ വൈറസ് കള്‍ച്ചറിനായി ഉപയോഗിച്ച കോശങ്ങളില്‍ ഒരുതരം വൈറസ് കടന്നുകൂടിയിട്ടുള്ളതായി മെര്‍ക്ക് ലാബറട്ടറിയില്‍ പ്രവര്‍ത്തിച്ചിരുന്ന മോറിസ് ഹില്‍മാന്‍ കണ്ടെത്തി. സിമിയന്‍ വൈറസ് 40 എന്നറിയപ്പെട്ട ഇത് പരീക്ഷണ മൃഗങ്ങളില്‍ ക്യാന്സറുണ്ടാക്കുന്നതാണെന്നു തെളിയുകയുമുണ്ടായി. ശാസ്ത്രലോകത്തിതുണ്ടാക്കിയ ഞെട്ടല്‍ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ലക്ഷോപലക്ഷം കുഞ്ഞുങ്ങള്ക്കിതിനകം ഈ വാക്സിനുകള്‍ നല്കിക്കഴിഞ്ഞിരുന്നു. അവരുടെയൊക്കെ ഭാവിയെന്തായിരിക്കുമെന്ന ന്യായമായ ഉല്‍ക്കണ്ഠ! എന്നാല്‍ വിശദവും നിഷ്കൃഷ്ടവുമായ പഠനങ്ങളുടെ ഫലമായി ഇവ മനുഷ്യരില്‍ ക്യാന്‍സറോ മറ്റുരോഗങ്ങളോ സൃഷ്ടിക്കുന്നില്ല എന്നു വ്യക്തമായി. പിന്നീടുള്ള പോളിയോ വാക്സിനുകളിലൊന്നുംതന്നെ ഈ വൈറസ്സുകളെ കണ്ടെത്തിയിട്ടില്ല. ഈ സമയത്തു വൈറസ്സുകളെ വളര്‍ത്താന്‍ ഏഷ്യന്‍ റിസസ് കുരങ്ങുകള്ക്കുപകരം ആഫ്രിക്കന്‍ ഗ്രീന്‍ കുരങ്ങുകളെ ഉപയോഗിക്കാന്‍ തുടങ്ങിയതിലൂടെയാണ് എയ്ഡ്സ് അമേരിക്കയിലെത്തിയതെന്ന പുതിയ ആരോപണത്തിനിടയാക്കിയെന്നതും ഇവിടെ ഓര്‍ക്കേ ണ്ടതുബ്. ഇതും പഠനങ്ങളുടെ പിന്‍ബലത്തില്‍ തെറ്റെന്നു തെളിഞ്ഞിട്ടുള്ളതാണെങ്കിലും വാക്സിന് വിരുദ്ധര്‍ ഒരു പ്രധാന ആയുധമായി ഉപയോഗിച്ചു വരുന്നുണ്ട് എന്നതാണ് ദൗര്‍ഭാഗ്യകരം.
പോളിയോ തുള്ളിമരുന്ന് കുഴപ്പമുള്ളതാണെന്നും പ്രയോജനം കുറഞ്ഞതാണെന്നും കണ്ടെത്തിയതുകൊണ്ടാണ് കുത്തിവെപ്പു രൂപത്തിലുള്ള വാക്സിന് ആരംഭിക്കാന്‍ ലോകാരോഗ്യ സംഘടനയും ഇന്ത്യാഗവണ്മെന്റുമൊക്കെ ആലോചിക്കുന്നതെന്നാണ് ഈയിടെ ഉയര്‍ന്നുവരുന്ന മറ്റൊരു ആരോപണം. പോളിയോ തുള്ളിമരുന്നിന്റെ രണ്ടുപ്രശ്നങ്ങളില് ആദ്യത്തേതാണ് മേല്‍വിവരിച്ച വി.എ.പി.പി. മറ്റൊരു പ്രധാന പ്രശ്നം ശോഷിതമെങ്കിലും ജീവാണുക്കളാണെന്നതിനാല് അവക്കു ഏറെക്കാലം പരിസ്ഥിതിയില്‍ തങ്ങിനില്‍ക്കാനും ആവര്‍ത്തിച്ചു മനുഷ്യരെ ബാധിക്കാനും ആകുമെന്നതാണ്. ഇങ്ങനെ ആവര്‍ത്തിച്ച് മനുഷ്യശരീരങ്ങളിലൂടെ കടന്നു പോവുന്നവക്ക് ചിലപ്പോഴെല്ലാം രോഗോല്പ്പാദകശേഷി വീണ്ടെടുക്കാനാവുമെന്നും കണ്ടെത്തിയിട്ടുണ്ട്. അതും സ്വാഭാവിക രോഗാണുക്കളെപ്പോലെ പെരുമാറുന്നതായും നിരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതാണ് വാക്സിന് ഉപലബ്ധ വൈറസ് ചംക്രമണം (രശൃരൗഹമശേിഴ ്മരരശില റലൃശ്ലറ ുീഹശീ ്ശൃൗെ രഢഉജഢ). ഇതുരണ്ടും തുള്ളിമരുന്നിന്റെ ഉപയോഗം പൂര്ണ്ണമായവസാനിപ്പിച്ച് കുത്തിവെപ്പായി നല്കുന്ന സാല്‍ക് വാക്സിന്റെ ഉപയോഗം വഴി മാത്രമേ ഇല്ലാതാക്കാനാകൂ. പോളിയോ നിര്‍മ്മാര്‍ജ്ജനം ഏറ്റെടുത്തു നടന്ന പ്രവര്‍ത്തനങ്ങളുടെയും പഠനങ്ങളുടെയും ഫലമായാണിവ കണ്ടെത്തുന്നതും കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും മാര്‍ഗ്ഗവും ബോദ്ധ്യപ്പെടുന്നതും. എന്നാല്‍ സാബിന് വക്സിനാണ് ലോകത്തിന്റെ അധികഭാഗങ്ങളെയും പോളിയോമുക്തിക്ക് സഹായിച്ചതെന്ന് മറന്നുകൂടാ.
പോളിയോ തുള്ളിമരുന്ന് നിരോധിച്ചതോ?
മേല്വിശദീകരിച്ചവയോടൊപ്പം കാണേണ്ടതാണ് തുള്ളിമരുന്നായി നല്കുന്ന സാബിന് വാക്സിന് അമേരിക്കയിലും മറ്റും നിരോധിച്ചതാണെന്ന ആരോപണം. ഇതിനകം വിശദീകരിച്ചതാണ് സാബിന് വാക്സിന്റെ പ്രശ്നങ്ങള്‍. അതേ സമയം ലോകത്തെല്ലായിടത്തുനിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്തു കഴിയുന്നതുവരെയെങ്കിലും ഈ രോഗത്തിനെതിരായുള്ള പ്രതിരോധ വാക്സിന്റെ ഉപയോഗം നിര്ത്തിവക്കാനാകില്ല. അതിനു ശേഷവും കുറേക്കാലത്തേക്കെങ്കിലും വസൂരിവാക്സിനില് നിന്നു വ്യത്യസ്തമായി പോളിയോ വാക്സിന്റെ ഉപയോഗം തുടരേണ്ടിവരും. ഈ രണ്ടുരോഗങ്ങളുടെയും സ്വഭാവങ്ങളിലുള്ള വ്യതാസമാണിതിനു കാരണം. ഒരു രാജ്യം പൂര്‍ണ്ണമായും സ്വാഭാവിക പോളിയോ മുക്തമായിക്കഴിയുമ്പോള് അവിടെ വല്ലപ്പോഴുമാണെങ്കിലുമുണ്ടാവുന്ന സാബിന് വാക്സിന് മൂലമുള്ള വി.എ.പി.പി. എത്ര ചെറുതായാലും അസ്വീകാര്യവും അധാര്മ്മികവുമാവും. അതുകൊണ്ടാണ് ഏറെക്കാലമായി സ്വാഭാവികരോഗമില്ലാത്ത രാജ്യങ്ങള്‍ ഈ വാക്സിന്റെ തുടരുപയോഗം അവസാനിപ്പിച്ച് സാല്‍ക്ക് വാക്സിനിലേക്കു മാറിയത്. ഈ രാജ്യങ്ങള്‍ സാബിന് വാക്സിന് എന്ന ഒ.പി.വി. നിരോധിച്ചതൊന്നുമല്ല.
ലേഖകന്‍ : ഡോ. പി.എന്‍.എന്‍. പിഷാരടി, എഫ്.ഐ.എ.പി.
കരുനാഗപ്പള്ളി
മുന്‍പ്രസിഡന്റ്, ഐ.എ.പി. – കേരളസംസ്ഥാന ശാഖ
മാതൃഭൂമി മാസിക 2015 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം
(ലേഖകന്റെ അനുമതിയോടെ പകര്‍ത്തിയിരിക്കുന്നു)