ക്ഷയരോഗം

ആമുഖം

പുരാതനകാലം മുതല്‍ക്കേ മനുഷ്യനെ ബാധിച്ചിരുന്ന ഒരു രോഗമാണ് ക്ഷയം. പ്രധാനമായും മൈക്കോബാക്ടീരിയ ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധമൂലമാണ് ക്ഷയരോഗം ഉണ്ടാകുന്നത്. ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നതെങ്കിലും ശരീരത്തിലെ മറ്റ് അവയവങ്ങളേയും അത് ബാധിക്കാറുണ്ട്.

ചരിത്രം

മാനവരാശിയോളം തന്നെ പഴക്കമുള്ള രോഗമാണ് ക്ഷയരോഗമെന്ന് ചരിത്രം ചൂണ്ടിക്കാണിക്കുന്നു. 2014 പെറുവില്‍ നിന്ന് ലഭിച്ച പ്രാചീന മനുഷ്യന്റെ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഈ രോഗത്തിന് 6000- വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയുണ്ടായി.

എന്നാല്‍ അക്കാലത്തുണ്ടായിരുന്ന ക്ഷയരോഗം വളര്‍ത്തുമൃഗങ്ങളില്‍ നിന്നും പകര്‍ന്നതാവാമെന്നും, മനുഷ്യന്റെ തൊഴിലുമായി അതിനു ബന്ധമുണ്ടായിരുന്നുവെന്നും വ്യാഖ്യാനിക്കപ്പെടുന്നു. ഋത് വേദത്തില്  “യക്ഷ്മ” എന്നും അഥര്‍വവേദത്തില്‍ ക്ഷയരോഗത്തെ “ബാലശഃ” എന്നും വര്‍ണ്ണിച്ചിട്ടുണ്ട്. 600 BCയില്‍ എഴുതപ്പെട്ടുവെന്ന് കരുതുന്ന സുശ്രൂതസംഹിതയില്‍  മതിയായ വിശ്രമവും, മുലപ്പാല്, ചില മാംസ ഭക്ഷണങ്ങള് എന്നിവ ഉപയോഗിച്ച് ക്ഷയരോഗത്തെ ചികിത്സിച്ചിരുന്നതായി പ്രതിപാദിച്ചിട്ടുണ്ട്.

രോഗത്തിന്റെ വ്യാപ്തി

ലോകാരോഗ്യ സംഘടന 2014 -ല് പുറത്തിറക്കിയ രേഖകള്‍ അനുസരിച്ച് ലോകമെമ്പാടുമുള്ള ക്ഷയരോഗികളുടെ എണ്ണം 9.6 കോടിയാണ്. ഇതില് പുരുഷന്മാര് 5.4 കോടിയും, സ്ത്രീകള് 3.2 കോടിയും, കുട്ടികള് 1.0 കോടിയും ഉള്പ്പെടും. ക്ഷയരോഗികളായ 9.6 കോടി ജനങ്ങളില് 12 ശതമാനം പേര് എച്ച്.ഐ.വി ബാധിതര് കൂടിയായിരുന്നുവെന്ന് കണക്കുകള് സൂചിപ്പിക്കുന്നു. ക്ഷയരോഗികള് കൂടുതലായും കാണപ്പെടുന്നത് ഏഷ്യന് ഭൂഖണ്ഡത്തിലാണ്.

കണക്കുകളനുസരിച്ച് ഏകദേശം 23 ശതമാനം ക്ഷയരോഗികളും ഇന്ത്യയില് നിന്നുള്ളവരാണ്.

2014 -ല് ലോകമെന്പാടും 1.5 കോടി ക്ഷയരോഗികള് അസുഖം മൂര്ഛിച്ച് മരണപ്പെട്ടുവെന്നത് ഒരു വസ്തുതയാണ്. എച്ച്.ഐ.വി അണുബാധരോഗം കണ്ടു പിടിക്കാന് നേരിട്ട കാലതാമസവുമാണ് ഇതിന്റെ പ്രധാനകാരണങ്ങളായി പറയുന്നത്.

രോഗകാരണം

പ്രധാനമായും മൈക്കോബാക്ടീരിയം ട്യൂബര്ക്കുലോസിസ് എന്ന ബാക്ടീരിയ ആണ് ക്ഷയരോഗം ഉണ്ടാക്കുന്നതെങ്കിലും അപൂര്‍വമായി ഇതേ വിഭാഗത്തില്പെട്ട മൈക്കോബാക്ടീരിയം ബോവിസ്, മൈക്കോബാക്ടീരിയം കാനേറ്റി, മൈക്കോബാക്ടീരിയം ആഫ്രിക്കാനം എന്നിവയും ക്ഷയരോഗം ഉണ്ടാക്കാം.

സാംക്രമിക രോഗശാസ്ത്രം

വായുവില് കൂടി പകരുന്ന രോഗമായതിനാല് ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് (പള്മണറി ട്യൂബര്ക്കുലോസിസ്). എന്നാല് ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയും അസുഖം ബാധിച്ചേക്കാം. (എക്സ്ട്രാപള്മണറി ട്യൂബര്ക്കുലോസിസ്) ഈ രണ്ട് അവസ്ഥകളെയും ഒരുമിച്ച് ഒരു രോഗിയില് തന്നെ എച്ച്.ഐ.വി ബാധിതരല്ലാത്തവരില് രോഗാണുബാധ ഉണ്ടായാല് 5-10 ശതമാനം ആള്ക്കാര് ഭാവിയില് ക്ഷയരോഗമുള്ളവരായി തീരും. എന്നാല് എച്ച്.ഐ.വി ബാധിതരില് ഇതിന്റെ നിരക്ക് ഇരട്ടിയായി വര്ദ്ധിക്കും.

രോഗലക്ഷണങ്ങള്

പനി, വിറയല്, വിശപ്പില്ലായ്മ, ഭാരം കുറയുക, വിട്ടുമാറാത്ത ചുമ, ചുമച്ച് രക്തം തുപ്പുക, നെഞ്ച് വേദന, ക്ഷീണം എന്നിവ ക്ഷയരോഗത്തിന്റെ രോഗലക്ഷണങ്ങളാണ്.
ബഹുപൂരിപക്ഷം വരുന്ന ക്ഷയരോഗികളും ശ്വാസകോശങ്ങളെ ബാധിക്കുന്ന പള്മണറി ട്യൂബര്ക്കുലോസിസ് എന്ന രോഗാവസ്ഥയാണ് കാണുന്നതെങ്കിലും ഏകദേശം 15-20 ശതമാനം രോഗികളില് ശരീരത്തിലെ മറ്റ് അവയവങ്ങളെ ബാധിക്കുന്ന എക്സ്ട്രാ പള്മണറി ട്യൂബര്ക്കുലോസിസ് എന്ന അവസ്ഥ കാണപ്പെടുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലോ, കുട്ടികളിലോ ആണ് ഈ അവസ്ഥ സാധാരണ ഗതിയില് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി അസ്ഥികള്, സന്ധികള്, ചര്മ്മം, ലിംഫ് ഗ്രന്ഥികള്, ദഹനേന്ദ്രീയവ്യൂഹം, ജനനേന്ദ്രീയവ്യൂഹം, രക്ത ചംക്രമണവ്യൂഹം, തലച്ചോറ്, നാഡീപടലങ്ങള്, കണ്ണ് മുതലായ ശരീരഭാഗത്തും ക്ഷയരോഗബാധ ഉണ്ടാകുന്നതാണ്.
ശ്വാസകോശക്ഷയം ഉള്ള രോഗികള് തുമ്മുമ്പോഴും, ചുമക്കുമ്പോഴും തുപ്പുമ്പോഴും രോഗാണുക്കള് അടങ്ങിയ ശരീരശ്രവങ്ങളുടെ കണങ്ങള് അന്തരീക്ഷത്തില് വ്യാപിക്കുന്നു. ക്ഷയരോഗാണുക്കള്ക്ക് അതിജീവനശേഷി കൂടുതലായതിനാല് ഇത്തരത്തിലുള്ള ഒരു കണം കൊണ്ട് തന്നെ ക്ഷയരോഗം പകര്ന്നേക്കാം. ആയതിനാല് ക്ഷയരോഗികളുമായി അടുത്ത് ഇടപഴകുന്ന  രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ക്ഷയരോഗബാധിതനായുള്ള ഒരാള് പ്രതിവര്ഷം 10 മുതല് 15 വരെ ആള്ക്കാര്ക്ക് രോഗം പകല്ത്തുന്നുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ട് നിലവില് ക്ഷയരോഗബാധയുള്ള രോഗിയെ മറ്റുള്ളവരില് നിന്നും മാറ്റി നിര്ത്തുകയും, ഫലപ്രദമായ ചികിത്സയും നല്കിയാല് രോഗപകര്ച്ചയുടെ ശ്യംഖലക്ക് തടയിടാവുന്നതാണ്.

രോഗനിര്‍ണ്ണയം

മൈക്രോസ്കോപ്പിന്റെ സഹായത്താല് കഫത്തില് ക്ഷയരോഗാണുക്കളെ കണ്ടെത്തുന്നതാണ് രോഗനിര്ണ്ണയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രീതി. എന്നാല് ഇത് സാധ്യമല്ലാത്ത സാഹചര്യങ്ങളില് മറ്റ് പരിശോധനാരീതികളെ ആശ്രയിക്കേണ്ടി വരും. തൊലിക്കുള്ളിലേക്ക് കുത്തിവച്ചുള്ള മാന്റോ ടെസ്റ്റ് ക്ഷയരോഗാണുവിനെ ലബോറട്ടറിയില് വളര്ത്തിയെടുത്തുള്ള പരിശോധനയായ കള്ച്ചറ്, ശരീര സ്രവങ്ങളുടെ പരിശോധന, ശരീരഭാഗങ്ങളുടെ ബയോവ്സി, എക്സറെ, സ്കാനിംഗ് മുതലായവ ഇതില് പെടും. വ്യക്തിക്ക് ക്ഷയരോഗമുണ്ടാകാനുള്ള സാധ്യതയും, രോഗം ശരീരഭാഗത്തിലെ ഏതവയവത്തെ ബാധിച്ചിരിക്കാം എന്ന അനുമാനവും കണക്കിലെടുത്താണ് ഏതൊക്കെ പരിശോധനാ രീതികള് ആവശ്യമാണെന്ന് തീരുമാനിക്കപ്പെടുന്നത്.

ചികിത്സ

ക്ഷയരോഗം ഒരു ബാക്ടീരിയ പരത്തുന്ന അണുബാധആയതിനാല് രോഗാണുക്കളെ നശിപ്പിക്കാന് ശേഷിയുള്ള ആന്റിബയോട്ടിക്കുകള് തന്നെയാണ് അതിന്റെ ചികിത്സാരീതിയും. ദേശീയ ക്ഷയരോഗ നിര്മ്മാര്ജ്ഞന പരിപാടിയുടെ ഭാഗമായി രോഗികള്ക്ക് സാധാരണ നല്കുന്ന ആന്റിബയോട്ടിക്കുകള്, റിഫാംപിസിന്, ഐസോനിയാസിഡ്, പൈറാസിനാമൈഡ്, സെപ്റ്റോ മൈസിന്, എത്താം ബ്യൂട്ടോള് എന്നിവയാണ്. പുതിയതായ രോഗം കണ്ടുപിടിച്ചവര്ക്ക് 6-7 മാസത്തെ ചികിത്സയും, വീണ്ടും ക്ഷയരോഗം വരുന്നവര്ക്ക് 8-9 മാസം വരെയും ചികിത്സ ആവശ്യമാണ്. എന്നാല് ക്ഷയരോഗത്തിന് സാധാരണ നല്കി വരുന്ന ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന രോഗാണുക്കള്഼ പരത്തുന്ന MDR-TB, XDR-TB എന്നിവയ്ക്ക് മറ്റ് ആന്റിബയോട്ടിക്കുകള് ഉപയോഗിച്ചുള്ള ദീര്ഘനാളത്തെ ചികിത്സ അനിവാര്യമാണ്.

പ്രതിരോധമാര്‍ഗ്ഗങ്ങള്‍

കുട്ടികള്ക്ക് രോഗപ്രതിരോധ കുത്തിവെയ്പ്പ് (ബി.സി.ജി) നല്കുക, ക്ഷയരോഗം നേരത്തെ കണ്ടുപിടിക്കുകയും ഫലപ്രധമായ ചികിത്സ നല്കുകയും ചെയ്യുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാര്ഗ്ഗങ്ങള്  ബാസിലസ്- കാല്മറ്റ്- ഗ്യൂവരിന് അഥവാ ബി.സി.ജി എന്ന കുത്തിവെയ്പ്പ് 1906-ല് കണ്ടുപിടിച്ചുവെങ്കിലും അത് 1921 മുതലാണ് മനുഷ്യരില് ഉപയോഗിച്ച് തുടങ്ങിയത്. നവജാതശിശുക്കള്ക്ക് എത്രയും നേരത്തെ തന്നെ ബി.സി.ജി കുത്തിവെയ്പ്പ് നല്കേണ്ടതാണ്. ഇടത്തെ തൊലിക്കിടയിലാണ് ഈ കുത്തിവെയ്പ്പ് നല്കുന്നത്. ശരീരമാസകലം ബാധിക്കുന്ന ക്ഷയരോഗാവസ്ഥയായ മിലിയറി ട്യൂബര്ക്കുലോസിസിനും, തലച്ചോറിനെ ബാധിക്കുന്ന ന്യൂറോ ട്യൂബര്ക്കുലോസിസിനുമെതിരെ ഈ വാക്സിന് ഫലപ്രധമാണെങ്കിലും, ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തിനെതിരെ സ്ഥിരതയാര്ന്ന പ്രതിരോധം ബി.സി.ജി വാക്സിന് എടുക്കുന്നതിലൂടെ ലഭിക്കുന്നതായി കാണുന്നില്ല. എന്നാല് ശ്വാസകോശക്ഷയരോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന് ശേഷിയുള്ള പുതിയ വാക്സിനുകള് സമീപഭാവിയില് തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ ശ്വാസകോശക്ഷയരോഗമുള്ള മുതിര്ന്നവരില് നിന്നും സമ്പര്ക്കമുള്ള ആറ് വയസ്സില് താഴെയുള്ള കുട്ടികളിലേക്ക് പകരാതിരിക്കാന് ഐസോനിയാസിഡ് എന്ന ആന്റിബയോട്ടിക്ക് ഫലപ്രധമായി ഉപയോഗിച്ചു വരുന്നു.

അവലംബം