ആമുഖം
അനേക ദശാബ്ദങ്ങളായി ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങള്‍ക്ക് ചുറ്റും കരുത്തുറ്റ സംരക്ഷണ കവചം തീര്‍ക്കുന്ന പ്രതിരോധ കുത്തിവയ്പുകള്ക്കെതിരായി സമൂഹത്തിന്റെ ചില കോണുകളിൽ നിന്നും നിരുത്തരവാദപരവും അബദ്ധജടിലങ്ങളുമായ പ്രസ്താവനകൾ ഉയരുന്ന ഈ സന്ദര്‍ഭത്തിൽ കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസെര്‍സ് അസോസിയേഷന് (കെ.ജി.എം.ഒ.എ.) ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങുകയാണ്.
വസ്തുതകൾ മനസിലാക്കു
ആഗോള ശരാശരി 90% വാക്സിനേഷൻ നടന്നാൽ, ഒരു വർഷം അഞ്ചു വയസ്സിനു കീഴിലുള്ള കുട്ടികളുടെ മരണം രണ്ട് ദശലക്ഷം കുറയ്ക്കാൻ സാധിക്കും എന്നാണ് ലോകാരോഗ്യസംഖടനയുടെ വിലയിരുത്തൽ.
രോഗം നിർമ്മാർജ്ജനം ചെയ്തു
മരണങ്ങൾ ഒരു വർഷം തടയുന്നു
ശതമാനം പൊളിയോ കുറച്ചു
ഒരു ദശലക്ഷം ശിശുക്കളും ചെറിയ കുട്ടികളും pneumococcal രോഗം rotavirus വയറിളക്കം എന്നിവയിൽ നിന്ന് എല്ലാ വർഷവും മരിക്കുന്നു. ഈ മരണങ്ങളിൽ ഒരു വലിയ എണ്ണം വാക്സിനേഷൻ വഴി തടയാനാകും. ഇത് വരെ വാക്സിനേഷൻ മൂലം തടയാൻ കഴിഞ്ഞ സങ്കീർണതകൾ ആശ്ചരം ജനിപ്പിക്കുന്നതാണ്. ആഗോള അഞ്ചാംപനി മരണനിരക്ക് 74% ഇടിഞ്ഞു. 1988 മുതൽ, പോളിയോ കേസുകൾ 99% കുറഞ്ഞു – ഏകദേശം 350 000 കേസുകളിൽ നിന്ന് 2010ൽ 1352 ലേക്ക്.
വാക്സിന് പ്രതിരോധ്യ രോഗങ്ങള്‍
രോഗപ്രതിരോധ മേഖലയിലെ ഈ മഹാത്ഭുതങ്ങള്‍ ലോകമെമ്പാടും രണ്ടര മില്യണ്‍ ജീവന് ഓരോ വര്‍ഷവും സംരക്ഷിക്കുന്നുണ്ട്. 100% കവറേജും 100%ഗുണഫലവും ഈ വാക്സിനുകള്‍ക്കു ലഭിച്ചാല്‍ ഇന്ന് വികസ്വരരാജ്യങ്ങളില്‍ സംഭവിക്കുന്ന ഏഴു ശിശുമരണങ്ങളില്‍ ഒരെണ്ണം എങ്കിലും തടയാന്‍ ആകും എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാക്സിന് പ്രതിരോധ്യ മരണങ്ങളില്‍ 98 ശതമാനവും സംഭവിക്കുന്നത് ഹീമോഫിലസ് ഇന്ഫ്ലുവെന്സ ബി, മീസില്‍സ്, വില്ലന്‍ ചുമ, കുതിരസന്നി എന്നീ രോഗങ്ങള്‍ മൂലമാണ്. ലോകത്താകമാനം ഈ മരണങ്ങള് പൊതുവായി സംഭവിക്കുന്നതിനുള്ള പ്രധാന കാരണം വാക്സിനുകള്‍ എടുക്കുവാനുള്ള സാമ്പത്തിക ശേഷി ഇല്ലായ്മയും ആരോഗ്യ സംവിധാനങ്ങളിലെയ്ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളും ആണു. പക്ഷേ നമ്മുടെ കൊച്ചുകേരളത്തിലോ?
വസൂരിയെ ജയിച്ച ശാസ്ത്രം
പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ വര്‍ഷംതോറും 4 ലക്ഷം പേരോളം വസൂരിയാല്‍ മരിച്ചിരുന്നു. മുതിര്‍ന്നവരില്‍ മരണ നിരക്ക് 30% ത്തോളം ആയിരുന്നു എങ്കില്‍ കുട്ടികളില്‍ അത് 90%നു മുകളില്‍ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ 30 കോടിക്കും 50 കോടിക്കും ഇടയിൽ ആൾക്കാർ ഈ അസുഖം ബാധിച്ച് മരിച്ചിട്ടുണ്ട് എന്നാണു കണക്കുകള്‍
ഡിഫ്തീരിയയുടെ തിരിച്ചുവരവ്
നമ്മുടെ സ്വന്തം ഇന്ത്യയിലെ കാര്യം നോക്കുമ്പോൾ, 2005ൽ ലോകത്താകെ 8229 ഡിഫ്തീരിയകേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ 5826 എണ്ണവും (71%) ഇന്ത്യയിൽ നിന്നായിരുന്നു എന്നത് വളരെ സങ്കടകരമായ ഒരു വസ്തുതയാണ്. ഇതിൽ കൂടുതൽ പേരും 5 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു എന്നത് നമ്മുടെ പ്രതിരോധകുത്തിവയ്പ്പിന്റെ പോരായ്മയായിലേക്കാണു വിരൽ ചൂണ്ടുന്നത്. ഈയടുത്ത കാലത്ത് മലപ്പുറത്ത് റിപ്പോർട്ട് ചെയ്ത ഡിഫ്തീരിയ കേസുകളും 5 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു എന്നത് ശ്രദ്ധിക്കുക.
കുത്തിവെയ്പ്പും കുത്തിത്തിരിപ്പും
രോഗമുണ്ടാക്കാന്‍ ശേഷി നഷ്ടപ്പെട്ട അണുക്കളെ കുത്തിവെച്ച് ശരീരത്തിലെ സ്വാഭാവികമായ പ്രതിരോധശേഷിയെ ആ രോഗത്തെ പരിചയപ്പെടുത്തുകയും, അതിനാല്‍ പിന്നീടൊരിക്കല്‍ അതേ അസുഖം വന്നാല്‍ ശരീരം യഥാസമയം പ്രതികരിച്ചു രോഗത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. മുന്‍പ് കണ്ട ചോദ്യപേപ്പര്‍ രണ്ടാമത് കിട്ടുമ്പോള്‍ പെട്ടെന്ന് എഴുതി തീരുന്നു, പാസ് ആകുന്നു. ഇത്രയേ ഉള്ളൂ സംഗതി.